നെടുമ്പാശേരി വാഹനാപകടം: പൊലീസ് മന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്, ഉത്തരംമുട്ടി സർക്കാർ
Suhail and Pinarayi Vijayan
നെടുമ്പാശേരി വാഹനാപകട കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. പ്രതി സുഹൈലിനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾ ശക്തമായിരിക്കെ ഇരകൾക്ക് നീത് ഉറപ്പാക്കാൻ പ്രതിപക്ഷം ഇടപെടുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയം നിയമസഭയിൽ ഉന്നയിച്ചു. മദ്യലഹരിയിൽ ആടിനിൽക്കുന്ന പ്രതിയുടെ വൈദ്യപരിശോധന എന്തുകൊണ്ട് വൈകിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
' കൃത്യസമയത്ത് വൈദ്യപരിശോധന നടന്നില്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. അതിലുള്ള മറുപടി ആഭ്യന്തര മന്ത്രി കൃത്യമായി പറയണം. മദ്യലഹരിയിൽ ആടിനിൽക്കുന്ന പ്രതിയാകുമ്പോൾ ഉടനെ തന്നെ വൈദ്യപരിശോധനയ്ക്ക് അയക്കണം. അത് ഉണ്ടായിട്ടുണ്ടോ എന്ന് വാർത്തകൾ കാണുമ്പോൾ സംശയമുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയാൽ എംവിഡി ആക്ട് 185-ാം വകുപ്പ് ചേർക്കണം. അത് ഇതിൽ ചേർത്തതായി കാണുന്നില്ല. ഈ സംഭവത്തിന്റെ ഗൗരവത്തിനു അനുസൃതമായല്ല ഈ കാര്യങ്ങൾ ഉണ്ടായിരിക്കുന്നത്. എഫ്ഐആറിൽ പ്രതിയുടെ പേര് ചേർത്തിട്ടില്ല, കസ്റ്റഡിയിലുണ്ടായിട്ടും പ്രതിയുടെ പേര് ചേർത്തിട്ടില്ല. അതെല്ലാം സംശയകരമാണ്,' പിണറായി നിയമസഭയിൽ പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് എഫ്ഐആർ ഇട്ടത്. ഈ സമയത്ത് പ്രതി പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. എന്നിട്ടും എഫ്ഐആറിൽ പ്രതിയുടെ പേര് ചേർക്കേണ്ട കോളത്തിൽ 'Unknown' എന്നാണ് നൽകിയത്. മാത്രമല്ല പ്രതി മദ്യപിച്ചു ലക്കുകെട്ട നിലയിൽ ആയിരുന്നിട്ടും 'മദ്യലഹരിയിൽ ആണെന്ന് സംശയിക്കുന്നു' എന്ന തരത്തിൽ പോലും ഒരു വരി എഫ്ഐആറിൽ ഇല്ല. എറണാകുളത്തെ ഒരു പ്രബലനായ കോൺഗ്രസ് നേതാവ് പ്രതിക്കായി പൊലീസ് സ്റ്റേഷനിൽ ഓടിയെത്തിയും വലിയ വിവാദമായിരുന്നു. Also Read: 'വേറെ വല്ല പണിക്ക് പോയിക്കൂടെ'; സംസ്ഥാനത്തെ പൊലീസ് രാജിൽ ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷ വിമർശനം
