1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Student suicide in bengalore

സുഹൃത്തുക്കളായി കരുതിയവർ വഞ്ചിച്ചു, വിദ്യാർത്ഥി പത്താംനിലയിൽ നിന്നും ചാടി മരിച്ചു

കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ വയ്യാതെ പതിനാലുകാരൻ പത്താംനിലയിൽ നിന്നും ചാടി മരിച്ചു. ബംഗളൂരിലെ ജെ പി നഗരിലാണ് സംഭവം. റൗണക് ബാനർജി എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. തന്റെ പത്താംനമ്പർ ഫ്ലാറ്റിൽ നിന്നുമാണ് വിദ്യാർത്ഥി ചാടിയത്.

ബംഗളൂർ

ജൂൺ 29നായിരുന്നു സംഭവം. റൗണക്കിന്റെ സ്കൂൾ ബാഗിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ നിന്നുമാണ് ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം പൊലീസിന് വ്യക്തമായത്. കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് കത്തിൽ പറയുന്നുണ്ട്.
 
സ്കൂളിലെ മറ്റു കുട്ടിക‌ൾ റൗണക്കിനെ നിരന്തരമായി ശല്യം ചെയ്യുന്നതായി മാതാപിതാക്കളും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കളിയാക്കലിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സഹപാഠികൾക്കെതിരെ നടപടി എടുക്കണമെന്നും മാതാപിതാക്ക‌ൾ പൊലീസിനോട് വ്യക്തമാക്കി.
About Writer
aparna shaji
അടുത്ത ലേഖനം
ധാക്ക ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അല്ല; രാജ്യത്തുതന്നെയുള്ള ഭീകരർ: ബംഗ്ലാദേശ്