1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Student, Police, Rape, Women

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 22 കാരന്‍ പിടിയില്‍

ഫോൺ വഴി പരിചയം നടിച്ച് കെണിയിൽ വീഴ്ത്തി പെൺകുട്ടിയെ പീഡിപ്പിച്ച് 22 കാരൻ പിടിയിൽ

വിദ്യാർത്ഥി
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി ബീച്ച് റോഡില്‍ വലിയവിളാകം പുരയിടം ഫാത്തിമ മന്‍സിലില്‍ ലുക്ക്‍മാനുള്‍ ഹക്കാണു പൊലീസ് വലയിലായത്.
 
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പ്രതി പീഡിപ്പിക്കുകയുമായിരുന്നു എന്ന്‍ പൊലീസ് അറിയിച്ചു. 
 
ശം‍ഖുമുഖം എ.സി മഹേഷിന്‍റെ നിര്‍ദ്ദേശാനുസരണം സി.ഐ മനോജ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സജിന്‍ ലൂയിസ്, പ്രസാദ്, സതീഷ് കുമാര്‍ എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 
അടുത്ത ലേഖനം
വിസ തട്ടിപ്പ് : 6 ലക്ഷം തട്ടിയ വിരുതന്‍ പിടിയില്‍