1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police, Accident, Crime, Theft

അവശനിലയിൽ റോഡിൽ കിടന്നയാളുടെ മാല മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി

അപകടത്തിലായ ആളുടെ മാല മോഷ്ടിച്ചയാള്‍ പിടിയില്‍

പൊലീസ്
അടുത്തിടെ ചാക്ക വിമാനത്താവളത്തിനടുത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ അവശ നിലയില്‍ കിടന്നയാളുടെ സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി കളിയന്‍ ശങ്കരന്‍പള്ളി മുസ്ലീം പള്ളിക്കടുത്ത് താമസം സെയ്ദാലി എന്ന 34 കാരനാണു പൊലീസ് പിടിയിലായത്.
 
ചാക്ക ബ്രഹ്മ്മോസിനടുത്തുള്ള റോഡിലാണു അപകടത്തില്‍ പെട്ട് അവശനിലയിലായി യുവാവ് കിടന്നത്. ഈ സമയം അതുവഴി വന്ന ഓട്ടോ റിക്ഷാ ഡ്രൈവറായ സെയ്ദലി യുവാവിന്‍റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല തട്ടിയെടുക്കുകയായിരുന്നു. 
 
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേട്ട സി.ഐ എസ്.വൈ സുരേഷിണ്ടെ നേതൃത്വത്തില്‍ എസ്.ഐ ചന്ദ്രബോസ്, എ.എസ്.ഐ സുരേഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 22 കാരന്‍ പിടിയില്‍