1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. street dogs attack trivandrum

തെരുവു നായയുടെ ആക്രമണത്തിൽ പരുക്കേറ്റ വൃദ്ധന് ദാരുണാന്ത്യം

തെരുവു നായ്ക്കൾ ആക്രമിച്ച വൃദ്ധൻ മരിച്ചു

thiruvananthapuram
തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ വൃദ്ധൻ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് (90) മരിച്ചത്. വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കവേ ഇന്നു പുലർച്ചെ 4.30 നായിരുന്നു രാഘവന് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
 
രാഘവന്റെ മുഖത്തും തലക്കും കാലിനുമെല്ലാം നായ്ക്കളുടെ ആക്രമണത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്​ അവിടെനിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉച്ചക്ക് ശേഷം സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. അതിനിടെ കോഴിക്കോട്ട് തെരുവു നായയുടെ കടിയേറ്റ് രണ്ടു വയസുകാരിക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.
About Writer
സജിത്ത്
അടുത്ത ലേഖനം
സ്ത്രീകളെ മോശമായി ചിത്രീകരിച്ച അഭിഭാഷകർക്കെതിരെ കർശന നടപടി വേണം; പരാതി വ്യാജമെങ്കിൽ അതിനും പരിഹാരം കാണുമെന്ന് വനിതാ കമ്മിഷൻ