1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Step father raped minor girl

കേരളം നാണംകെടുന്നു: എട്ടാം ക്ലാസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു

പ്രതിക്കെതിരെ പൊക്സോ ചുമത്തി പൊലീസ് കേസെടുത്തു.

വാർത്ത
കാസർഗോഡ്: കുമ്പളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു. കഴിഞ്ഞദിവസം പുലർച്ചെ വാടകവീട്ടിൽ വച്ചായിരുന്നു സംഭവം. പ്രതിയായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷ ട്രൈവറായ ഇയാൾ നേരത്തെ കവർച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു.
 
മുൻപും നിരവധി തവണ രണ്ടാനച്ചൻ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. നിവർത്തിയില്ലാതായപ്പോൾ പെൺകുട്ടി തന്നെ കുമ്പളം പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയിൽനിന്നും ലഭിച്ച വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിക്കെതിരെ  പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. 
 
ഇയാൾ മുൻപ് കാസർഗോഡ് നടന്ന ഏ ടി എം കവർച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ഇപ്പോൾ മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
സുരക്ഷ ഒരുക്കാൻ വർഷങ്ങൾ വേണ്ടിവരും; ഒടുവിൽ സമ്മതിച്ച് സുക്കർബർഗ്