അനുബന്ധ വാര്‍ത്തകള്‍
- റേഡിയൊ ജോക്കിയുടെ കൊലപാതകം; പ്രതികൾ ഖത്തറിലേക്ക് കടന്നതായി പൊലീസ്
- എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലാ..? ഡി സിനിമാസ് ഭുമി കയ്യേറ്റത്തിൽ വിഷയത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടേ രൂക്ഷ വിമർശനം
- അട്ടപ്പാടിയിൽ ആശുപത്രിയിൽ നിന്നും ഡോക്ടർക്ക് പാമ്പുകടിയേറ്റു
- കതിരൂര്‍ മനോജ് വധം: പി ജയരാജന് ഹൈക്കോടതിയില്‍ - അപ്പീൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് പരിഗണിക്കും
- സംസ്ഥാനത്തു പണിമുടക്കു തുടങ്ങി; നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുന്നു
കരിമ്പ് ജ്യൂസുകാരനിൽ നിന്നും കത്തി തട്ടിപ്പറിച്ച് സ്വയം കഴുത്തറുത്ത് യുവാവ് ജീവനൊടുക്കി
കാസർഗോഡ്: കരിമ്പ് ജ്യൂസ് വിൽപ്പനക്കാരനിൽ നിന്നും കത്തി തട്ടിപ്പറിച്ച് യുവാവ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. കാസർഗോഡ് ജില്ലയിലെ പാണലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവം കണ്ട് നിന്ന വ്യാപാരി ബോധരഹിതനായി വീണു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയ പാതയോരത്ത് കരിമ്പ് ജ്യൂസ് വിറ്റുകൊണ്ടിരിക്കെ യുവാവ് കത്തി തട്ടിപ്പറിച്ച് കഴുത്തറുക്കുകയായിരുന്നു കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി ഹരീഷ് നായിക്കെന്നയാളാണ് ആളുകൾ നോക്കി നിൽക്കെ ജീവനൊടുക്കിയത് ഇയാളെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.
പോക്കറ്റിൽ നിന്നും കണ്ടെടുത്ത തിരിച്ചറിയൽ കാർഡിൽ നിന്നുമാണ് പേരും മറ്റു വിശദാംശങ്ങളും ലഭിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ലാ.