അനുബന്ധ വാര്ത്തകള്
- കരിമ്പ് ജ്യൂസുകാരനിൽ നിന്നും കത്തി തട്ടിപ്പറിച്ച് സ്വയം കഴുത്തറുത്ത് യുവാവ് ജീവനൊടുക്കി
- റേഡിയൊ ജോക്കിയുടെ കൊലപാതകം; പ്രതികൾ ഖത്തറിലേക്ക് കടന്നതായി പൊലീസ്
- എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലാ..? ഡി സിനിമാസ് ഭുമി കയ്യേറ്റത്തിൽ വിഷയത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടേ രൂക്ഷ വിമർശനം
- പ്രണയകാലത്തെ ലൈംഗിക ബന്ധത്തെ പീഡനമായി കണക്കാക്കാനാകില്ലെന്നു ബോംബെ ഹൈക്കോടതി
- വിമാനത്തിൽ ഒരുമിച്ചുറങ്ങാൻ സൗകര്യമൊരുക്കി ഒരു വിമാന കമ്പനി
കറുത്ത കുഞ്ഞിനെ വെളുപ്പിക്കാൻ ദേഹത്ത് കല്ലുകൊണ്ടുരച്ച് അമ്മയുടെ ക്രൂരകൃത്യം
മദ്യപ്രദേശ്: കറുത്ത കുഞ്ഞിനെ വെളുപ്പിക്കാനായി സ്കൂൾ അദ്യാപികകുടിയായ സുധ തിവാരി എന്ന അമ്മ കുട്ടിയുടെ ദേഹമാകെ കല്ലുകൊണ്ട് ഉരച്ച് മുറിപ്പെടുത്തി. മദ്യപ്രദേശിലെ നിഷാത്പുരയിലാണ് മനസ്സാക്ഷിയെ മുറിവേൽപ്പിക്കുന്ന സംഭവം. കുട്ടികളില്ലാത്തതിനെ തുടർന്ന് ഒന്നര വർഷം മുൻപ് ദത്തെടുത്ത കുട്ടിയോടാണ് അമ്മയുടെ ക്രൂരത.
ദത്തെടുത്തത് മുതൽ തന്നെ കുട്ടിയുടെ നിറത്തോട് അസ്വസ്ഥത ഉണ്ടായിരുന്നു സുധക്ക്. കുട്ടിയെ വെളുപ്പിക്കാനായി ഇവർ കുട്ടിയുടെ ദേഹത്ത് പലതും പരീക്ഷിച്ചിരുന്നതായും പറയുന്നു. കല്ലുകൊണ്ട് ദേഹത്തുരച്ചാൽ നിറത്തിൽ മാറ്റമുണ്ടാകുമെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥനത്തിലാണ് സുധ കുട്ടിയുടെ മേൽ ഈ ക്രൂരകൃത്യത്തിന് മുതിർന്നത്. ഇതു കണ്ടുനിൽക്കാനാകാതെ സുധയുടെ ബന്ധുവായ ശോഭ ശർമ്മയാണ് വിവരം പോലീസിൽ അറിയിച്ചത്.
തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയെ മോചിപ്പിച്ചു. കല്ലുകൊണ്ട് ഉരച്ചത് മൂലം കുട്ടിയുടെ ദേഹത്ത് വലിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്. അതിനാൽ കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.