അനുബന്ധ വാര്‍ത്തകള്‍
- SSLC Exam Result Live Updates: എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന്; ഫലം ലഭ്യമാകുന്ന സൈറ്റുകള്‍ ഇതെല്ലാം
- SSLC Exam Result: എസ്.എസ്.എല്‍.സി. പരീക്ഷാഫലം അതിവേഗം അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
- SSLC Exam Result Live Update: എസ്.എസ്.എല്‍.സി. പരീക്ഷാഫലം നാളെ
- സ്‌കൂളില്‍ പരിശോധയ്ക്കെത്തിയ ഭക്ഷ്യ മന്ത്രിക്ക് നല്കിയ ഭക്ഷണത്തില്‍ മുടി
- സ്കൂളുകളിലെ ഭക്ഷ്യവിഷബാധ: ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി, അന്വേഷണം നടത്താനും നിര്‍ദേശിച്ചു
എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയത്തിന് ഈമാസം 21വരെ അപേക്ഷിക്കാം, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://sslcexam.kerala.gov.in.ല്‍ 16.06.2022 മുതല്‍ 21.06.2022 വൈകിട്ട് 4.00 മണി വരെ hsc Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒറ്റ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയുടെ പ്രിവ്യൂ കാണിക്കുന്നതാണ്.
തെറ്റുകള്‍/ ഉള്‍പ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ Edit' ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ തിരുത്തുവാനോ, ഉള്‍പ്പെടുത്തുവാനോ സാധിക്കുന്നതാണ്. അല്ലെങ്കില്‍ Confirmation' ചെയ്ത് പ്രിന്റൗട്ടും ഫീസും സ്‌കൂളില്‍ 21.06.2022-ന് വൈകിട്ട് 4 മണിക്കുളളില്‍ സമര്‍പ്പിക്കേണ്ടതാണ്. കണ്‍ഫര്‍മേഷനുശേഷം അപേക്ഷയില്‍ തിരുത്തലുകള്‍ സാധിക്കുകയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.