മയക്കുമരുന്നുമായി നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 20 ജൂണ്‍ 2022 (18:40 IST)
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം എ യുമായി നഗരസഭാ ജീവനക്കാരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. എസ് .എഫ്.ഐ മുൻ സംസ്ഥാന സമിതി അംഗവും ആനാവൂർ ആലത്തൂർ സ്വദേശിയുമായ ശിവപ്രസാദ് (29), സുഹൃത്തും തേമ്പാമൂട് സ്വദേശിയുമായ അജ്‌മൽ (24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കഠിനംകുളം തോണിക്കടവിനടുത്ത് കാറിൽ യാത്ര ചെയ്യവേ സംശയം തോന്നി പോലീസ് ഇവരുടെ വാഹനം തടഞ്ഞു. ഇതിനിടെ പിൻസീറ്റിൽ ഇരുന്ന ശിവപ്രസാദ് ഇറങ്ങിയോടി. തുടർന്ന് കാറിൽ ഉണ്ടായിരുന്ന അജ്‌മലിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ഇയാൾ ധരിച്ചിരുന്ന ഷൂവിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു.

പിന്നീട് ശിവപ്രസാദിന്റെ കഠിനംകുളം ഭാഗത്തു നിന്ന് തന്നെ പിടികൂടി. ഇയാൾ മുമ്പ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിയാണെന്ന് അറിയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :