അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി; എതിര്‍ത്ത് സി.ഐ.ടി.യു.
- നാളെ മുതല്‍ പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കും, മറ്റന്നാള്‍ എസ്എസ്എല്‍സി: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി
- തിരൂരില്‍ രോഗിയുമായി ജില്ലാ ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു
- എട്ട് ദിവസം കൊണ്ട് ഇന്ധനവില വര്‍ധിച്ചത് ആറ് രൂപ ! തീരാദുരിതം
- കാസര്‍കോട് രോഗിക്ക് സാധനങ്ങള്‍ എത്തിച്ച് മടങ്ങിയവരെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു
ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത് 4,27,407 വിദ്യാര്‍ഥികള്‍
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും. 4,27,407 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 4,26,999 പേര് റെഗുലറായും 408 പേര് പ്രൈവറ്റായും പരീക്ഷയെഴുതും. 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതും.