1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Petrol Diesel price Kerala

എട്ട് ദിവസം കൊണ്ട് ഇന്ധനവില വര്‍ധിച്ചത് ആറ് രൂപ ! തീരാദുരിതം

Petrol
വാഹനയാത്രക്കാരെ നട്ടംതിരിച്ച് ഇന്ധന വില കുതിക്കുന്നു. പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 74 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51 പൈസയായി ഉയര്‍ന്നു. ഡീസലിന് 96 രൂപ 48 പൈസയായി. ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ എട്ട് ദിവസംകൊണ്ട് ആറ് രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്. 
 
അടുത്ത ലേഖനം
കാസര്‍കോട് രോഗിക്ക് സാധനങ്ങള്‍ എത്തിച്ച് മടങ്ങിയവരെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു