അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്‌ലോര്‍ ബസുകളില്‍ ഇനി ഇരുചക്രവാഹനങ്ങളും കൊണ്ടുപോകാം; നവംബര്‍ ഒന്നുമുതല്‍ സൗകര്യം നിലവില്‍ വരും
- കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് കൊവിഡിന് മുന്‍പുള്ള നിരക്കിലേക്ക് കൊണ്ടുവരും
- കോട്ടയത്ത് ആംബുലന്‍സ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു
- മഴ ശക്തം: സംസ്ഥാനത്ത് ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ എ ഐസിസി അംഗത്വം രാജിവച്ചു
'സുധീരന്‍ മുണ്ട് പൊക്കണമെങ്കില്‍ അത് ആന്റണിയോട് ചോദിച്ചിട്ടായിരിക്കു'മെന്ന് രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ ശ്രീകുമാര്‍ മനയില്‍
'സുധീരന്‍ മുണ്ട് പൊക്കണമെങ്കില്‍ അത് ആന്റണിയോട് ചോദിച്ചിട്ടായിരിക്കു'മെന്ന് രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ ശ്രീകുമാര്‍ മനയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-
സുധീരന്‍ മുണ്ട് പൊക്കണമെങ്കില്‍ അത് ആന്റണിയോട് ചോദിച്ചിട്ടായിരിക്കുമെന്ന് ഒരു ദിവസമെങ്കിലും കോണ്‍ഗ്രസുകാരന്‍ ആയിരുന്ന ഏതൊരാള്‍ക്കും അറിയാം. സുധീരന്‍ മാത്രമല്ല ആന്റണിയും അപ്രസക്തന്‍ ആവുകയാണെന്ന തിരിച്ചറിവിലാണ് ചീറ്റിപ്പോകുമെന്ന് ഉറപ്പുള്ള ഈ പൊറാട്ട് നാടകം.
ആന്റണിയുടെ ഖദര്‍ ഉടുപ്പിന്റെ മറവില്‍ നിഴലായി നിന്നു നേതാവായ ആളാണ് സുധീരന്‍. കെ കരുണാകരനെതിരെ അല്ലാതെ ഒരു നേതാവിനെതിരെയും ഇതു വരെ ശബ്ദിച്ചിട്ടു പോലുമില്ല ഈ ആദര്‍ശധീരന്‍. മാങ്ങയുള്ള മാവില്‍ കല്ലെറിഞ്ഞത് കൊണ്ട് മാത്രം മികച്ച
എറിയലുകാരന്‍ എന്നറിയപ്പെട്ട ആള്‍. കോണ്‍ഗ്രസിനെക്കൊണ്ട് നേടാനുള്ളതെല്ലാം നേടുകയും, അതിനു ശേഷം എല്ലാ നിര്‍ണായക ഘട്ടങ്ങളിലും ആ പാര്‍ട്ടിയെ പിന്നില്‍ നിന്നു കുത്തുകയും ചെയ്ത ധീരന്‍. അര്‍ഹിക്കാത്ത മഹത്വവും, പ്രസക്തിയും സ്വയം സൃഷ്ടിച്ചെടുത്ത സൂത്രശാലി,
അവഗണിക്കാന്‍ ധൈര്യം ഉള്ളവര്‍ നേതൃത്വത്തില്‍ ഉണ്ടെങ്കില്‍ ഒരു നിമിഷം കൊണ്ട് മാഞ്ഞു പോകാവുന്നതേയുള്ളു ഈ സുധീരമായ കുത്തിത്തിരുപ്പുകള്‍.
അടുത്ത ലേഖനം