1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കോട്ടയത്ത് ആംബുലന്‍സ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Kottayam
കോട്ടയത്ത് ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പൊതി മോഴ്‌സി ആശുപത്രി ജീവനക്കാരി സനജയാണ് മരിച്ചത്. കാറില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വൈദ്യുതപോസ്റ്റില്‍ ഇടിച്ചതിനു ശേഷം സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്ത ലേഖനം
ചാഞ്ചാട്ടത്തിനിടയിലും നേരിയ നേട്ടം സ്വന്തമാക്കി സൂചികകൾ, ഐടി സൂചികകളിൽ നഷ്ടം