കുടിയേറ്റ തൊഴിലാളികളുടെ മടക്കം: നിർധനരായവരുടെ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയഗാന്ധി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 മെയ് 2020 (13:00 IST)
ഇളവിനെ തുടർന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്രാചിലവ് കോൺഗ്രസ്സ് വഹിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ
ട്രെയിന്‍ യാത്രാച്ചെലവ് അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ വഹിക്കണമെന്നാണ് സോണിയഗാന്ധിയുടെ നിർദേശം.

കുടിയേറ്റ തൊഴിലാളികളുടെ കയ്യിൽ നിന്നും യാത്രാക്കൂലി ഈടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് സോണിയ വിമർശിച്ചത്.തൊഴിലാളികള്‍ക്ക് സൗജന്യയാത്രയെന്ന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അവഗണിച്ചെന്നും തൊഴിലാളികളിൽ നിന്ന് നിന്നും കേന്ദ്രം നിരക്ക്‌ ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് സോണിയ പറഞ്ഞു.

ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് മാത്രം കോടികൾ ചിലവഴിച്ച സർക്കാരാണ് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ യാത്രാക്കൂലി ഈടാക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :