പയ്യന്നൂര്‍|
ജോര്‍ജി സാം|
Last Modified തിങ്കള്‍, 4 മെയ് 2020 (12:19 IST)
ലോക്ക് ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ജുവലറി തുറന്ന തൊഴിലാളികള്‍ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ. 20 മുട്ടകള്‍ക്കായിരുന്നു പാമ്പ് അടയിരുന്നത്. ദിവസങ്ങളായി അടഞ്ഞുകിടന്നിരുന്ന ജുവലറി വൃത്തിയാക്കാനായിരുന്നു തൊഴിലാളികള്‍ കയറിയത്. പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് കടയുടമ സജിത്ത് വനം വകുപ്പിനെ വിവരം അറിയിച്ചു.
പയ്യന്നൂര്‍ ടൗണില്‍ കരിഞ്ചാമുണ്ടി ക്ഷേത്ര പരിസരത്താണ് ജ്വല്ലറി സ്ഥിതിചെയ്യുന്നത്. മൂന്ന് മീറ്റര്‍ നീളവും 25 കിലോ തൂക്കവുമുണ്ട് പെരുമ്പാമ്പിന്. വിവരമറിഞ്ഞ് വനംവകുപ്പ് വൈല്‍ഡ് ലൈഫ് റെസ്‌ക്യുവര്‍ പവിത്രന്‍ അന്നൂക്കാരന്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഇത് മുട്ടയിട്ടിട്ട് രണ്ടാഴ്ചയായായെന്നാണ് വിവരം. വനംവകുപ്പിന്റെ സഹായത്തോടെ മുട്ട വിരിയിക്കാനുള്ള സംവിധാനം ചെയ്തു.