1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Soumya brother death

ഷൊര്‍ണൂരില്‍ ട്രെയിനില്‍ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

santhosh
ഷൊര്‍ണൂരില്‍ ട്രെയിനില്‍ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ കാരക്കാട് മുല്ലക്കല്‍ വീട്ടില്‍ സന്തോഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നീട് വാതില്‍ തുറന്നില്ലെന്ന് അമ്മ പറയുന്നു. ഇന്ന് ഉച്ചയോടെ അമ്മയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്.
 
ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഷൊര്‍ണൂര്‍ പൊലീസ് എത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോഴിക്കോട് തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു