മലയാള സിനിമയില്‍ മൂന്നുതരം മാഫിയകളുണ്ട്; ഇത് സ്ത്രീകളുടേതല്ല, ആണുങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് സന്തോഷ് പണ്ഡിറ്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (17:42 IST)
മലയാള സിനിമയില്‍ മൂന്നുതരം മാഫിയകളുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമുള്ള ചര്‍ച്ചകളൊക്കെ കാണുമ്പോള്‍ മലയാളികള്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നാണ് എനിക്ക് തോന്നുന്നത്. പെട്ടെന്ന് ഒരു ദിവസം നടി ആക്രമിക്കപ്പെടുന്നു. അതിന്റെ പിന്നില്‍ പ്രമുഖ നടന്മാര്‍ ഉണ്ടെന്നു പറയുന്നു. ശേഷം ഒരു സംഘടന രൂപീകരിക്കുന്നു. അവര്‍ സര്‍ക്കാരിനെ സമീപിക്കുന്നു. സര്‍ക്കാര്‍ ഒരു കമ്മീഷനെ വയ്ക്കുന്നു. ഇതൊക്കെയാണ് നാം പുറത്തുനിന്ന് കാണുന്നത്. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് നാലരവര്‍ഷത്തിനുശേഷം പുറത്തുവിട്ടപ്പോള്‍ പ്രമുഖരായ ചിലരുടെ പേരുകള്‍ ഒഴിവാക്കി എന്ന് പറയുന്നു. ഇതിന് പിന്നാലെ ചില നടിമാര്‍ ആരോപണവുമായി രംഗത്തുവരുന്നു.

ഞാന്‍ പറയുന്നത് നിങ്ങള്‍ കഥ അറിയാതെ ആട്ടം കാണുകയാണെന്നാണ്. മൂന്നു മാഫിയകള്‍ തമ്മിലുള്ളപ്രശ്‌നമാണ് ഇപ്പോള്‍ നടക്കുന്നത്. ഞാന്‍ ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിട്ടേനെയെന്നും ഇപ്പോള്‍ നടക്കുന്നത് ആണുങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും പുറത്തുനിന്ന് നോക്കുമ്പോള്‍ ഇത് സ്ത്രീകളുടെ പോരാട്ടമാണെന്ന് തോന്നുന്നതാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :