കഴിഞ്ഞ ആഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിംഗ് ജീപ്പിൽ: വൈറലായി ബൈജുവിൻ്റെ റീൽ

Baiju santhosh
അഭിറാം മനോഹർ|
Baiju santhosh
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി നടന്‍ ബൈജു സന്തോഷിന്റെ പുതിയ റീല്‍. സിനിമ സെറ്റില്‍ പോലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. വീഡിയോയില്‍ കഴിഞ്ഞ ആഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പില്‍, ഈ ഞായറാഴ്ച ഷൂട്ടിംഗ് ജീപ്പില്‍ എന്ന് ബൈജു പറയുന്നതും കേള്‍ക്കാം. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച സംഭവവുമായി ബന്ധപ്പെട്ട് ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് വാര്‍ത്തയായിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് നറ്റന്റെ പുതിയ റീല്‍. കഴിഞ്ഞയാഴ്ച ശെരിക്കുമുള്ള പോലീസ് ജീപ്പില്‍ കയറി. ഈ ആഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്. മനുഷ്യന്റെ ഓരോരോ യോഗം. എന്ത് ചെയ്യാന്‍ പറ്റും എന്നാണ് റീല്‍സില്‍ ബൈജു പറയുന്നത്. ഇടിനാശം വെള്ളപ്പൊക്കം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത വീഡിയോ ആണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :