1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. solar case , km mani , pc george , oommen chandy

സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി പണം കൈപ്പറ്റിയെന്ന് ജോര്‍ജ് മൊഴി നല്‍കി

സോളാര്‍ തട്ടിപ്പ് കേസ്
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പണം കൈപ്പറ്റിയിട്ടുണ്ടെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്  സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ക്ലിഫ് ഹൌസില്‍ വെച്ചാണ് മുഖ്യമന്ത്രി സോളാര്‍ തട്ടിപ്പ് ഇടപാടിലെ ഓഹരി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഡിഎഫിന്റെ മധ്യമേഖലാജാഥ മാറ്റിവെച്ചതിനെ പരിഹസിച്ച് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഒരു ജാഥ പോലും നടത്താന്‍ കഴിയാത്ത സര്‍ക്കാരിനെ പിരിച്ചു വിടണം. ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin