1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Smuggling Karippur Air India

സ്വർണ്ണം കടത്താൻ ശ്രമിച്ച ക്യാബിൻ ക്രൂ അറസ്റ്റിൽ

Smuggling
കരിപ്പൂർ: ഷൂസിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾക്ക് സ്വർണ്ണം കൈമാറാൻ തയ്യാറായ ക്യാബിൻ ക്രൂ അറസ്റ്റിലായി. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ നവനീത് സിംഗ് എന്ന 27 കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. ന്യൂഡൽഹി ആസാദ്പുർ രാമേശ്വർ നഗർ സ്വദേശിയാണിയാൾ.

കഴിഞ്ഞ ദിവസം രാവിലെ ദുബായിൽ നിന്നെത്തിയ വിമാനത്തിലെ ജീവനക്കാരനാണ് ഇയാൾ. ഇയാളിൽ നിന്ന് പിടികൂടിയ 1.399 കിലോ സ്വർണ്ണ മിത്രത്തിൽ നിന്ന് 1.226 കിലോ സ്വർണ്ണം പിടിച്ചതായി കസ്റ്റംസ് വെളിപ്പെടുത്തി.വിമാനത്തിലെ യാത്രക്കാരൻ വിമാനത്തിലുള്ള വാഷ്‌റൂമിലെ വെസ്റ്റ് പിന്നിൽ ഇട്ട പൊതി ക്യാബിൻ ക്രൂ ഷൂസിൽ ഒളിപ്പിച്ചു എന്നാണു കസ്റ്റംസിന്റെ നിഗമനം.

എന്നാൽ യാത്രക്കാരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇരുപതു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വർണ്ണമാണ് എന്നതിനാൽ കസ്റ്റംസ് നിയമ പ്രകാരം അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടും.
അടുത്ത ലേഖനം
സ്‌കൂളുകളില്‍ താത്കാലിക ടീച്ചര്‍മാരെ നിയമിക്കേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന്; അതുവരെ പ്രാദേശിക അടിസ്ഥാനത്തില്‍ താത്കാലിക അധ്യാപകരെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി