1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold, Smuggling, Cargo

ഇറച്ചിവെട്ടു യന്ത്രത്തിൽ ഒളിപ്പിച്ച 1.25 കോടിയുടെ സ്വർണ്ണം പിടികൂടി

Gold
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ ദുബായിൽ നിന്ന് വന്ന കാർഗോയിൽ നിന്ന് ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു. കാർഗോയിൽ വന്ന ഇറച്ചിവെട്ടു യന്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു 2.26 കിലോ സ്വർണ്ണം കൊണ്ടുവന്നത്.

എയർ ഇന്ത്യാ വിമാനത്തിൽ തൃക്കാക്കര തുരുത്തുമ്മേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കാർഗോ ബുക്ക് ചെയ്തിരുന്നത്. ഈ കാർഗോ ഏറ്റുവാങ്ങാൻ എത്തിയ ആളെ പിടികൂടിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമ സിറാജുദ്ദീൻ പിടികൂടാനായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അദാനി പവർ കമ്പനിയുടെ വിപണിമൂല്യവും ഒരു ലക്ഷം കോടി കടന്നു