അനുബന്ധ വാര്‍ത്തകള്‍
- വരുമാനമില്ലാതെ ആഡംബര ജീവിതം, തെളിവ് നശിപ്പിക്കാൻ ശ്രമം, അർജുൻ സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്
- ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ അർജ്ജുൻ ആയങ്കിക്ക് സിപിഎം സ്വീകരണം: ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
- അർജുൻ ആയങ്കി കസ്റ്റംസ് ഓഫീസിൽ ഹാജരായി, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
- അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാർ കണ്ടെത്തി
- രാമനാട്ടുകര അപകടം: മരിച്ച യുവാക്കൾ സ്വർണ്ണക്കവർച്ച സംഘത്തിലെ കണ്ണികളെന്ന് സൂചന
സ്ഥിരം കുറ്റവാളിയെന്ന് പോലീസ് റിപ്പോർട്ട്: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും
കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡി ഐ ജി രാഹുൽ ആർ നായർക്ക് കൈമാറി. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.
ഉത്തരവ് ഇറങ്ങിയാൽ അർജുൻ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാവില്ല. സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തു എന്നുകാട്ടി ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് അർജുനെതിരെ കാപ്പ ശുപാർശ ചെയ്‌തിരിക്കുന്നത്.
2021 ജൂൺ 28 നാണ് അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31ന് അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോറ്റതി ജാമ്യം അനുവദിക്കുകയായിരുന്നു.