സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (10:54 IST)
കൊച്ചിയില്‍ മലദ്വാരത്തിനകത്തുകൂടി സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സൗദിയില്‍ നിന്നെത്തിയയാള്‍ പിടിക്കപ്പെട്ടത്. പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലാണ് കസ്റ്റംസിന്റെ പിടിയിലായത്. പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 962 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നുപേരാണ് പിടിയിലായത്.
തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശി അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്.