അനുബന്ധ വാര്‍ത്തകള്‍
- ശിവശങ്കറിൽ ഒതുങ്ങില്ല, കള്ളപ്പണം വെളുപ്പിയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു; ഇഡി കോടതിയിൽ
- വിദേശ കറൻസി കടത്തിയത് യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥരുടെ ബാഗുകൾ വഴി, സ്വപ്നയും സരിത്തം പലതവണ ഉദ്യോഗസ്ഥർക്കൊപ്പം യാത്ര നടത്തി
- വന്ദേഭാരത് വഴി വിദേശകറൻസി കടത്തി, യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കാൻ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയതായി റിപ്പോർട്ട്
- എം ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
- ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്ന സ്വരൂപിച്ചത് ഒരുലക്ഷം ഡോളർ
രേഖകളില്ലാതെ പച്ചക്കറി വണ്ടിയില്‍ കടത്തിയ 92.5 ലക്ഷം രൂപ പിടികൂടി
മതിയായ രീതിയിലുള്ള രേഖകളില്ലാതെ പച്ചക്കറിവണ്ടിയില്‍ കടത്തിയ 92.5ലക്ഷം രൂപ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ സംസ്ഥാന അതിര്‍ത്തിയില്‍ മുത്തങ്ങായ്ക്ക് സമീപത്തെ തകരപ്പാടിയിലാണ് പണം പിടികൂടിയത്.
കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ് (54), നടുക്കണ്ടി വീട്ടില്‍ എന്‍.കെ.ഹാറൂണ്‍ (47) എന്നിവര്‍ പിടിയിലായി. നര്‍ക്കോട്ടിക്സ് സെല്‍ ഡി.വൈ.എസ.പി റജികുമാര്‍, ബത്തേരി പോലീസ് എന്നിവരുടെ സംയുക്ത വാഹന പരിശോധനയ്ക്കിടെയാണ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായി സൂക്ഷിച്ചിരുന്ന പണം പിടികൂടിയത്.