അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയിലൂടെ കേരളം പിടിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം, കീഴ്വഴക്കങ്ങളെ മറികടന്ന് കോർ കമ്മിറ്റിയിലേക്ക്
- വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കും
- ചൊവ്വാഴ്ച വരെ ശക്തമായ മഴ: ഇന്നും നാളെയും നാലിടത്ത് യെല്ലോ അലർട്ട്
- വിദ്യാർഥികൾ സീറ്റിലിരിക്കുന്നു, കണ്ണൂരിൽ സ്വകാര്യബസുകളുടെ മിന്നൽപണിമുടക്ക്
- ശബരിമല തീര്‍ത്ഥാടനം: കേരളത്തിന് പുറത്തു നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും
മന്ത്രിമാരായിപ്പോയി എന്നുവെച്ച് കുടുംബാംഗങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ പാടില്ലേ: ശിവൻകുട്ടി
മന്ത്രിമാരായിപ്പോയി എന്ന് വെച്ച് കുടുംബാംഗങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നുള്ള നിലപാടൊന്നും സ്വീകരിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ വിദേശസന്ദർശനത്തിൽ കുടുംബാംഗങ്ങളെയും കൊണ്ടുപോയത് സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബാംഗങ്ങളുമായി പോകുന്നതിൽ തെറ്റൊന്നുമില്ല. അവർ സ്വന്തം കാശുമുടക്കി പോയതാണ്. സ്വന്തം ഭാര്യമാരെ തന്നെയാണ് അദ്ദേഹം കൊണ്ടുപോയിട്ടുള്ളതെന്നും മറ്റാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.