അഭിറാം മനോഹർ|
Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:38 IST)
റെയിൽവേ പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ്
ട്രെയിൻ തെക്കെ ഇന്ത്യയിലും സർവീസ് ആരംഭിക്കുന്നു. ചെന്നൈ- ബെംഗളൂരു -മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 10 മുതൽ ഓടിതുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിൻ ആണിത്.ഗുജറാത്തിൽ നിന്നും ഹിമാചൽ പ്രദേശിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് കഴിഞ്ഞാഴ്ച സർവീസ് തുടങ്ങിയിരുന്നു.