1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suresh gopi in bjp core committee

സുരേഷ് ഗോപിയിലൂടെ കേരളം പിടിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം, കീഴ്‌വഴക്കങ്ങളെ മറികടന്ന് കോർ കമ്മിറ്റിയിലേക്ക്

കേന്ദ്രത്തിൻ്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് തീരുമാനം.

sureshgopi
മുൻ എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി കോർ കമ്മിറ്റിയിലേക്ക്. പാർട്ടിയുടെ പതിവ് കീഴ്‌വഴക്കങ്ങൾ മറികടന്നുകൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി ഔദ്യോഗിക ചുമതല നൽകിയിരിക്കുന്നത്. കേന്ദ്രത്തിൻ്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് തീരുമാനം.
 
സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തൽ. സാധാരണയായി പാർട്ടി പ്രസിഡൻ്റ്, മുൻ പ്രസിഡൻ്റുമാർ,ജനറൽ സെക്രട്ടറിമാർ എന്നിവർ മാത്രമാണ് കോർ കമ്മിറ്റിയിൽ ഇടം പിടിക്കാറുള്ളത്. നേരത്തെയും കേരള ബിജെപിയുടെ ചുമതലകൾ സുരേഷ് ഗോപിക്ക് നൽകാൻ കേന്ദ്രം തയ്യാറെടുത്തിരുന്നെങ്കിലും സുരേഷ് ഗോപി ഇതിന് സമ്മതം മൂളിയിരുന്നില്ല. 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കാമുകിക്കൊപ്പം ഷോപ്പിങ്ങിനിറങ്ങി, യുവാവിനെ വളഞ്ഞിട്ട് തല്ലി ഭാര്യ; നടുക്കി ദൃശ്യങ്ങള്‍