1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. shoe, court, accused

കോടതിയില്‍ വിചാരണയ്ക്കിടെ ജഡ്ജിക്ക് നേരെ പ്രതി ചെരുപ്പെറിഞ്ഞു

ചെരുപ്പ്
കൊച്ചി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണയ്ക്കിടെ ജഡ്ജിക്ക് നേരെ പ്രതി ചെരുപ്പെറിഞ്ഞു. ഗുണ്‌ടാലിസ്റ്റിലുളള എഡ്വേഡ്‌ വിജയന്‍ എന്ന പ്രതിയാണു ചെരുപ്പെറിഞ്ഞത്‌.  മജിസ്‌ട്രേറ്റ്‌ രഹ്‌നയ്ക്കു നേരെയാണു ചെറുപ്പെറിഞ്ഞത്‌. ചെരുപ്പ് ജഡ്ജിയുടെ മേശക്ക് സമീപത്ത് പതിക്കുകയായിരുന്നു.

പ്രതിക്കെതിരെ അഭിഭാഷകന്‍ വാദിച്ചു കൊണ്ടിരിക്കവേ ആയിരുന്നു പ്രതിയുടെ ചെരുപ്പേറ്. പ്രതി കുറ്റക്കാരനാണ് എന്ന നിലയില്‍ വാദം പുരോഗമിക്കവെ പ്രകോപിതനായ പ്രതി ആക്രോശിച്ചുകൊണ്ട് ചെരുപ്പെറിയുകയായിരുന്നു.