അനുബന്ധ വാര്‍ത്തകള്‍
- 2.5 കോടി നിക്ഷേപിച്ച സ്വകാര്യ ബാങ്ക് തകർന്നിട്ടും തന്ത്രിക്ക് പരാതിയില്ല, അടിമുടി ദുരൂഹതയെന്ന് പ്രത്യേക അന്വേഷണ സംഘം
- സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത: നാളെയോടെ ഇടിമിന്നലോടുകൂടിയ മഴയെന്ന് മുന്നറിയിപ്പ്
- കേരളം പിടിക്കാൻ ചെന്നിത്തലയ്ക്ക് നിർണായക ചുമതല, 2 എം പിമാർ മത്സരിച്ചേക്കും
- സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നത് അച്ചടക്കത്തിന്റെ ഭാഗം, ആരും തെറ്റിദ്ധരിക്കണ്ട, എന്നും ബിജെപിക്കൊപ്പം : ആര് ശ്രീലേഖ
- ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷൻ, 5 മിനിറ്റ് ഇടവേളയിൽ ട്രെയിൻ, പരമാവധി 200 കിലോമീറ്റർ വേഗത, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം
Shashi Tharoor: ശശി തരൂർ സിപിഎമ്മിലേക്കോ?, ദുബായിൽ നിർണായക ചർച്ചകൾ
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരുമായി സിപിഎം നിര്‍ണായകമായ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി അകലത്തിലുള്ള തരൂരിനെ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി മുന്‍കൈ എടുത്താണ് ചര്‍ച്ച നടക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തില്‍ നേരിട്ട അവഗണനയില്‍ തരൂര്‍ അതൃപ്തനാണ്. ഈ സാഹചര്യത്തിലാണ് ദുബായില്‍ നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിനകത്തെ സമീപകാല സംഭവവികാസങ്ങളാണ് ഈ ചര്‍ച്ചകള്‍ക്ക് പശ്ചാത്തലമായത്. മഹാപഞ്ചായത്ത് യോഗത്തില്‍ ശശി തരൂരിനോട് പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനം തരൂരിന് അതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ദുബായിലേക്ക് പോയത്, അവിടെ മുഖ്യമന്ത്രി പിണറായി വിജയനോട് അടുത്ത ബന്ധമുള്ള ഒരു പ്രമുഖ വ്യവസായിയുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.
ജനുവരി 27ന് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.തരൂരിനെ അകറ്റി നിര്‍ത്തില്ലെന്നും തെരെഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ റിസ്കെടുക്കില്ലെന്നുമാണ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. തരൂരിനെ കാണാനുള്ള താത്പര്യം രാഹുല്‍ ഗാന്ധി അറിയിച്ചെന്നും ഇതിന് തരൂര്‍ മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.