അനുബന്ധ വാര്‍ത്തകള്‍
- നേമത്ത് പ്രിയങ്ക എത്താത്തതിൽ മുരളീധരന് അതൃപ്തി, നേരിട്ട് പരാതിപ്പെട്ടു, 3ന് എത്തുമെന്ന് പ്രിയങ്കയുടെ ഉറപ്പ്
- രാഹുൽഗാന്ധിക്ക് മുന്നിൽ വളഞ്ഞും കുനിഞ്ഞുമൊന്നും നിൽക്കരുത്, അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല: അധിക്ഷേപ പരാമർശവുമായി ജോയ്സ് ജോർജ്
- 88 വയസ്സായ ടെക്നോക്രാറ്റിലൂടെ കേരളത്തിന് എന്ത് ഭാവി ഉണ്ടാകാൻ? ഇ ശ്രീധരനെതിരെ ശശി തരൂർ
- ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു
- ശബരിമലയിലും ലവ് ജിഹാദിലും പ്രത്യേക നിയമം,3500 രൂപ പെൻഷൻ, ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ: എൻഡിഎ പ്രകടനപത്രിക
1,500 രൂപ പെൻഷൻ തുക ദിവസവും രണ്ട് ചായ കുടിച്ചാൽ തീരും: ശശി തരൂർ
സർക്കാർ നൽകിവരുന്ന 1,500 എന്ന പെൻഷൻ തുക ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. എല്ലാ ദിവസവും രണ്ട് കപ്പ് ചായ കുടിച്ചാൽ ഒരു മാസം കൊണ്ട് ഈ തുക തീരുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് യുഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ 3,000 രൂപയാക്കി ഉയർത്തിയതെന്നും തരൂർ പറഞ്ഞു.
1500 രൂപ പെൻഷൻ കൊണ്ട് നമ്മുടെ പ്രായമായ പൗരൻമാർക്ക് അതിജീവിക്കാനാവില്ല എന്ന് കണ്ടുകൊണ്ടാണ് പെൻഷൻ തുക ഇരട്ടിയാക്കാൻ യുഡിഎഫ് തീരുമാനിച്ചത്. എൽഡിഎഫിന് പെൻഷൻ തുക 2500 ആകണമെങ്കിൽ ഈ സർക്കാരിന്റെ കാലത്ത് തന്നെ അങ്ങനെ ചെയ്യാമായിരുന്നുവെന്നും തരൂർ പറഞ്ഞു