1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K surendran in nemom election

നേമം കേരളത്തിലേക്കുള്ള ബിജെപിയുടെ ഗേറ്റ് വേ: കെ സുരേന്ദ്രന്‍

K Surendran
നേമം കേരളത്തിലേക്കുള്ള ബിജെപിയുടെ ഗേറ്റ് വേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ നേമത്ത് വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം സംസ്ഥാനത്ത് നിരവധി മണ്ഡലങ്ങളില്‍ ബിജെപി വിജയം ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
 
മുഖ്യമന്ത്രി പിണറായി വിജയന്‍ നേമത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ നടക്കുകയാണ്. ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തത് ബിജെപിയാണ്.  അവരുടെ രാജ്യത്തെ ഏക അക്കൗണ്ടായ കേരളത്തിലേതും ഞങ്ങള്‍ പൂട്ടിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാച്ചല്ലൂരില്‍നിന്ന് അമ്പലത്തറയിലേക്കായിരുന്നു റോഡ് ഷോ.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
1,500 രൂപ പെൻഷൻ തുക ദിവസവും രണ്ട് ചായ കുടിച്ചാൽ തീരും: ശശി തരൂർ