അനുബന്ധ വാര്‍ത്തകള്‍
- ഷാരോണ്‍-നരബലി കേസുകളില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് അല്‍ഫോന്‍സ് പുത്രന്
- 'ഇത് ഞാന്‍ കുടിക്കുന്ന കഷായമാണ്'; അമ്മ കുടിക്കുന്ന കഷായം ഷാരോണിന് നല്കി ഗ്രീഷ്മ, പുറത്തുവന്നത് ക്രിമിനല്‍ ബുദ്ധി
- ഓരോ തവണ ജ്യൂസ് കൊടുത്തപ്പോഴും അതിലെല്ലാം വിഷം, ഒടുവില്‍ കഷായത്തിലേക്ക്; ഗ്രീഷ്മയെ ഇന്ന് അറസ്റ്റ് ചെയ്യും
- സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- മലപ്പുറത്തെ വാഹനാപകടത്തില്‍ രണ്ട് എസ്എഫ്ഐ നേതാക്കള്‍ മരിച്ചു
വെട്ടുകാട് പള്ളിയില്‍ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടി; അന്ധവിശ്വാസം തെളിയിക്കാന്‍ ശ്രമിച്ച ഷാരോണിനെ ഒടുവില്‍ അന്ധവിശ്വാസം പിടികൂടി
ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്‌സ് ആപ്പ് ചാറ്റുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോണ്‍ വെട്ടുകാട് പള്ളിയില്‍ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയില്‍ നിന്ന് ഷാരോണ്‍ നടത്തിയ വാട്‌സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത.
വീട്ടില്‍ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോള്‍ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളില്‍ ചെന്നതിനാലാവാമെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരില്‍ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.