1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sharon Raj murder case Greeshma

'ഇത് ഞാന്‍ കുടിക്കുന്ന കഷായമാണ്'; അമ്മ കുടിക്കുന്ന കഷായം ഷാരോണിന് നല്‍കി ഗ്രീഷ്മ, പുറത്തുവന്നത് ക്രിമിനല്‍ ബുദ്ധി

ജ്യൂസിന്റെ രുചി വ്യത്യാസം ഷാരോണ്‍ സംശയിക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്രീഷ്മ പദ്ധതി മാറ്റി

Sharon Raj murder case Greeshma
പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ രാജിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാണ് ഗ്രീഷ്മ വിഷം നല്‍കിയത്. ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി. ജ്യൂസിന്റെ രുചി വ്യത്യാസം ഷാരോണ്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഗ്രീഷ്മ തനിക്ക് വിഷം കലര്‍ത്തി നല്‍കുമെന്ന് സ്വപ്‌നത്തില്‍ പോലും ഷാരോണ്‍ കരുതിയിരുന്നില്ല. 
 
ജ്യൂസിന്റെ രുചി വ്യത്യാസം ഷാരോണ്‍ സംശയിക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്രീഷ്മ പദ്ധതി മാറ്റി. തന്റെ അമ്മ കുടിക്കുന്ന കഷായം വിഷം ചേര്‍ക്കാന്‍ തിരഞ്ഞെടുത്തു. 
 
അമ്മയുടെ കഷായം താന്‍ കുടിക്കുന്ന കഷായമെന്ന് പറഞ്ഞതാണ് വീട്ടിലെത്തിയ ദിവസം ഷാരോണ്‍ രാജിന് ഗ്രീഷ്മ പരിചയപ്പെടുത്തിയത്. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് ഷാരോണിന് നല്‍കിയത്. വിഷത്തിന്റെ അളവും കൂടുതലായിരുന്നു. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെട്ടെങ്കിലും കഷായമായതുകൊണ്ട് ഷാരോണിന് സംശയമൊന്നും തോന്നിയില്ല. കഷായത്തില്‍ കലര്‍ത്തിയ വിഷം കുടിച്ചതോടെയാണ് ഷാരോണിന്റെ ആരോഗ്യനില മോശമായത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കോഴിക്കോട് ഭാര്യയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളക്കേസില്‍ കുരുക്കി