മലപ്പുറത്ത് കോളേജ് ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി
മലപ്പുറം കൊണ്ടോട്ടിയില്‍ കോളേജ് ക്യാമ്പസില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളില്‍ നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം പിടിച്ചെടുത്തത്. എക്‌സൈസ് പട്രോളിങ് വാഹനം കണ്ട പാടെ വിദ്യാര്‍ഥികള്‍ കാറില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയുന്ന 3 പേരെ പ്രതികളാക്കി എക്‌സൈസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.
ക്യാമ്പസിലെ ലഹരി ഉപയോഗത്തിനെതിരെ കര്‍ശന പരിശോധനകള്‍ തുടരുന്നതിനിടെയാന് ഓണാഘോഷങ്ങള്‍ക്കിടെ ഈ സംഭവമുണ്ടായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ 80 ദിവസത്തിനിടെ 10,015 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എംഡിഎംഎയും 1004.784 കി ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
