എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 5 മെയ് 2021 (13:11 IST)
നെയ്യാറ്റിന്‍കര: എട്ടു മക്കളുള്ള വൃദ്ധയായ മാതാവ് തന്റെ മക്കളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കണം എന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. ഉച്ചക്കട്ട നെല്ലിവിള വീട്ടില്‍ കമലമ്മയാണ് നാല് മക്കള്‍ക്കെതിരെ പരാതി നല്‍കിയത്.
പതിനൊന്നു വര്ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. പിന്നീട് കമലമ്മയും നാല് മക്കളും തമ്മില്‍ സ്വത്ത് വീതം വയ്പുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിച്ചു. എന്നാല്‍ പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പ് നടത്തിയിരുന്നു.
ശ്വാസകോശ തടസം ഉള്ളതിനാല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വീട്ടില്‍ വച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്.
പക്ഷേ കഴിഞ്ഞ ദിവസം മക്കള്‍ കമലമ്മയെ ഉപദ്രവിക്കുകയും ഓക്‌സിജന്‍ മാസ്‌ക് വലിച്ചെറിയുകയും ചെയ്തു. മാതാവിനെ സഹായിക്കുന്ന മറ്റു മക്കളെയും ഇവര്‍ ഉപദ്രവിക്കുന്നതായും പൊഴിയൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.