1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Walmart readies for 10 billion flipkart ipo

ഐപിഒയിലൂടെ 1000 കോടി ഡോളർ സമാഹരിക്കാൻ ഫ്ലിപ്‌കാർട്ട്

ഐപിഒ
ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ലിപ്‌കാർട്ട് ഐപിഒയുമായി വരുന്നു. 2021ന്റെ തുടക്കത്തിൽ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ് ചെയ്യുക. കമ്പനിയുടെ 25 ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളർ സമാഹരിക്കാ‌നാണ് കമ്പനി ലക്ഷ്യമിടുന്നത്.
 
നിലവിൽ ഫ്ലിപ്‌കാർട്ടിന്റെ 82.3ശതമാനം ഓഹരികളും വാള്‍മാര്‍ട്ടിന്റെ കൈവശമാണുള്ളത്. ടെന്‍സെന്റ്(5.21%), ടൈഗര്‍ ഗ്ലോബല്‍(4.72%), ബിന്നി ബെന്‍സാല്‍(3.15%), ക്യുഐഎ(1.45%)എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം. ഓഹരി വില്പനയുടെ പ്രാഥമിക നടപടികള്‍ക്കായി ഗോള്‍ഡ്മാന്‍ സാച്‌സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
 
2019 സാമ്പത്തിക വര്‍ഷത്തിലെ 30,931 കോടി രൂപയില്‍നിന്ന് 2020 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 34,610 കോടി രൂപയായി ഉയർന്നിരുന്നു.
അടുത്ത ലേഖനം
പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി