അഭിറാം മനോഹർ|
Last Modified ബുധന്‍, 18 നവംബര്‍ 2020 (15:29 IST)
ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മാർക്ക് സക്കർബർഗിനെ മറികടന്ന് ടെസ്‌ലയുടെയും സ്പെയ്‌സ് എക്‌സിന്റെയും മേധാവിയായ ഇലോൺ മസ്‌ക്.
100 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ലോക കോടീശ്വര പട്ടികയില്‍ മസ്‌ക് മൂന്നാമതെത്തിയത്. ടെസ്‌ലയുടെ ഓഹരി വില കുതിച്ചതോടെയാണ് ആസ്‌തിയിൽ വർധനവുണ്ടായത്. . 7.6 ബില്യണ്‍ ഡോളറിന്റെ അധികനേട്ടമാണ് കഴിഞ്ഞ രണ്ടുദിവസംകൊണ്ട് മസ്‌കിന് ലഭിച്ചതെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് സൂചിക വ്യക്തമാക്കുന്നു..
2020ൽ മാത്രം 82.1 ബില്യൺ ഡോളറിന്റെ വർധനവാണ് മസ്‌കിനുണ്ടായത്. ലോകത്തെ 500 കോടീശ്വരന്മാരുടെ ഇടയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ വ്യക്തിയും മസ്‌ക് തന്നെയാണ്.