പ്രകൃതിവിരുദ്ധ പീഡനം : 49 കാരൻ പോലീസ് പിടിയിൽ

Pocso,Crime
എ കെ ജെ അയ്യർ| Last Modified ഞായര്‍, 21 ജനുവരി 2024 (12:37 IST)
മലപ്പുറം: പ്രായപൂർത്തി ആകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന പരാതിയെ തുടർന്ന് 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിക്കോട് ആവത്ത് കാട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊളത്തൂർ പോലീസ് എ.എസ്.ഐ സബീന, എസ്.എച്ച്.ഒ എം.പ്രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :