ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും 22 വർഷം അധിക തടവും

എ കെ ജെ അയ്യർ| Last Modified ബുധന്‍, 10 ജനുവരി 2024 (19:00 IST)
പാലക്കാട്: പതിമൂന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവ് കൂടാതെ 22 വര്ഷം കഠിന തടവും പിഴയും ശിക്ഷയായി വിധിച്ചു. പാലക്കാട് അഗളി കോട്ടത്തറ സ്വദേശി ഗണേശൻ എന്ന നാല്പതുകാരനെയാണ് കോടതി ശിക്ഷിച്ചത്.

2018 ൽ നടന്ന സംഭവത്തിൽ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു പ്രതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :