പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 47 കാരന് 9 വർഷം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (16:35 IST)
മലപ്പുറം: പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 47 കാരനു കോടതി 5 വർഷത്തെ കഠിന തടവും നാല് വർഷത്തെ സാധാരണ തടവും ശിക്ഷയായി വിധിച്ചു. പെരിന്തൽമണ്ണ പുളിക്കൽ ചിറ്റത്തുപാറ ഉടുമ്പതുപറ്റി അയോത്ത് വീട്ടിൽ മുനീറിനെയാണ് പെരിന്തൽ മന്നാ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി(2) ജഡ്ജി എസ്.ആർ.സിനി ശിക്ഷിച്ചത്.

2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ചു പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തടവ് ശിക്ഷ കൂടാതെ 80000 രൂപ പിഴയും അടയ്ക്കണം.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. പാണ്ടിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :