പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (18:36 IST)
പത്തനംതിട്ട: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കളത്തിനാൽ വെങ്ങാവിള വീട്ടിൽ ഷൈൻ എന്ന പത്തൊമ്പതുകാരനാണു പോലീസ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മൊബൈൽ ഫോണിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും പിന്നീട് അടുക്കുകയും വീട്ടിൽ നിന്ന് കാറിൽ കയറ്റി വിജന സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു.

പ്രതിയെ കഴിഞ്ഞ ദിവസം വൈകിട്ട് വെളിയം ഈട്ടിക്കാട് നിന്നാണ് കോന്നി പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :