ശബരിമലയില്‍ തിരക്കേറുന്നു; കഴിഞ്ഞദിവസം എത്തിയത് ഒരുലക്ഷത്തോളം പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (13:07 IST)
ശബരിമലയില്‍ തിരക്കേറുന്നു. കഴിഞ്ഞദിവസം എത്തിയത് ഒരുലക്ഷത്തോളം പേരാണ്. മണിക്കൂറില്‍ നാലായിരത്തോളം ഭക്തരാണ് പതിനെട്ടാം പടി ചവിട്ടിയത്. സന്നിധാനം മുതല്‍ ശബരീപീഠം വരെ തീര്‍ത്ഥാടകരുടെ ക്യൂ ഉണ്ട്. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് എത്താന്‍ പത്ത് മണിക്കൂറുകളോളം സമയമെടുക്കുന്നുണ്ട്.

ഇതിനാല്‍ തന്നെ വാഹന നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്താനാണ് നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :