കരിയര്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ; സഞ്ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

രേണുക വേണു| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (12:08 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനു ആകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങള്‍. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. തന്റെ കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഞ്ജുവിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :