എ കെ ജെ അയ്യർ|
Last Modified ഞായര്‍, 9 ജൂണ്‍ 2024 (13:21 IST)
തിരുവനന്തപുരം: കേവലം ഒമ്പതു വയസുള്ള ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ 74 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകര പ്ലാമൂട്ടുക്കട്ട കുഴിഞ്ഞിവിള സി.വി.ഭവനിൽ വർഗീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാരക്കോണത്തെ ആശുപത്രിയിൽ പിതാവിന് കൂട്ടിനിരിക്കാൻ എത്തിയ കുട്ടിയെയാണ് വർഗീസ് ആക്രമിച്ചത്. ഈ സമയം കൂടെയുണ്ടായിരുന്ന മുത്തശ്ശി മരുന്ന് വാങ്ങാൻ പോയിരുന്നു. അടുത്തുള്ള വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്ന വർഗീസ് ഈ സമയത്താണ് എത്തി കുട്ടിയെ ഉപദ്രവിച്ചത്.
കുട്ടിയുടെ നിലവിളി കേട്ട് എത്തിയ വാർഡിലെ മറ്റുള്ളവരാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് കേസെടുത്തു പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.