ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 1 ജൂണ്‍ 2024 (18:13 IST)
കോഴിക്കോട്: കേവലം പത്തു വയസു മാത്രം പ്രായമുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിലായി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.


അയൽവാസികളായ രണ്ടു പെൺകുട്ടികളെയാണ് പ്രതി സ്വന്തം വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്. പീഡന വിവരം കുട്ടികൾ സുഹൃത്തുക്കളോട് പറയുകയും ഇവർ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. തുടർന്നു കുട്ടികളുടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :