1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sexual Harassment Kochi Pocso

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

Sexual-Harassment
എറണാകുളം : സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ.ആലുവ- പനങ്ങാട് ബസില്‍ കലൂരില്‍ വച്ചായിരുന്നു സംഭവം.
 
നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് പിടിയിലായത് . കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. 
 
നേപ്പാളി യുവാവ് ലൈംഗികമായി ഉപദ്രവിച്ചത് പെണ്‍കുട്ടി മറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ ഇയാളെ യാത്രക്കാര്‍ പിടികൂടി എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം