ലൈംഗികാതിക്രമം: ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 7 ജൂണ്‍ 2024 (10:51 IST)
കോട്ടയം: യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി അര്‍ജുന്‍ ഭട്ടരായി (29) ആണ് അറസ്റ്റിലായത്.

ഏറ്റുമാനൂരിലെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയ യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :