അനുബന്ധ വാര്‍ത്തകള്‍
- ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ നടനും മുന്‍ ഡിവൈഎസ്പിയുമായ മധുസൂദനനെതിരെ കേസെടുത്തു
- വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി
- ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആൾ പിടിയിൽ
- യുവതിയെ ഗോവയിൽ എത്തിച്ചു പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- ബാലികയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവ്
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്‌കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം സ്‌കൂൾ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം നടുക്കുന്ന് ലക്ഷ്മി ഭവനിൽ അനന്തു എന്ന 25 കാരനാണ് പോലീസ് പിടിയിലായത്.
മൊബൈൽ വഴി കുട്ടിയുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനാപുരം എസ്.എച്.ഒ ജയകൃഷ്ണൻ, എസ്.ഐ ശരത്ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം