വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി

എ കെ ജെ അയ്യർ| Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (18:10 IST)
എറണാകുളം :
പതിനഞ്ചുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. ബസ് ജീവനക്കാരനും എടത്തല ജി.സി.ഡി.എ കോളനിക്കടുത്തുള്ള കാനത്തിൽ വീട്ടിൽ സുലോചനയുടെ മകൻ ശരത്‌ എന്ന ഇരുപത്തെട്ടുകാരനാണ് പോലീസ് പിടിയിലായത്.

ബസ് ജീവനക്കാരനായിരുന്ന സമയത്ത് പരിചയപ്പെട്ട പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തിയാണ് ബലാൽസംഗം ചെയ്തത്. പറയുന്നത് അനുസരിച്ചില്ലെങ്കിൽ മരിക്കുമെന്നും പെണ്കുട്ടിയാവും അതിനുത്തരവാദി എന്ന അറിയിക്കുമെന്നും പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് വനിതാ പോലീസ് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. പീഡന സമയത്ത് ഇയാൾ വിവാഹിതനാണെന്ന കാര്യവും പെൺകുട്ടിയിൽ നിന്നും മരിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :